ബജറ്റ് 2026-27
കായക്കൊടി ഗ്രാമ പഞ്ചായത്തിന്റെ 2026-27 വര്ഷത്തേക്കുള്ള ബജറ്റ് ഞാന് ഭരണ സമിതി മുമ്പാകെ അവതരിപ്പിക്കകയാണ്. ബജറ്റ് അവതരണ വേളയില് ഇവിടെ സന്നിഹിതരായ ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും ,മറ്റ് വിശിഷ്ട വ്യക്തികളെയും ഞാന് അഭിവാദ്യം ചെയ്യുന്നു.കായക്കൊടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയില് വിശ്വാസമര്പ്പിച്ച മുഴുവന് ജനവിഭാഗങ്ങളുടെയും വികസന സ്വപ്നങ്ങള് സാക്ഷാത്കരിച്ചു കൊണ്ട് പ്രവര്ത്തിക്കാന് ഭരണ സമിതി എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്നത് ഇവിടെ പ്രസ്താവിക്കുന്നതിന് എനിക്ക് അഭിമാനമുണ്ട്. 2026-27 വര്ഷവും മുന് വര്ഷം തുടങ്ങിവെച്ച വികസന പ്രവര്ത്തനങ്ങളുടെ പൂര്ത്തീകരണത്തിലുടെയും ,ലഭ്യമായ സ്രോതസ്സുകളും ,മറ്റ് ഫണ്ടുകളും ഉപയോഗിച്ചുള്ള തനത് വര്ഷത്തെ പ്രവൃത്തികളും ഉള്കൊള്ളിച്ചു കൊണ്ടുള്ള ഗ്രാമ പഞ്ചായത്തിന്റെ സര്വ്വതോന്മുഖമായ വികസനം സാക്ഷാത്കരിക്കപ്പെടുന്നതിന് ഉപകരിക്കുന്ന ഒരു ബഡ്ജറ്റാണ് ഇവിടെ അവതരിപ്പിക്കാന് ഉദ്ധേശിക്കുന്നത്.
നെല്കൃഷി , കവുങ്ങ് ,വാഴക്കന്ന് ,പച്ചക്കറി വിവിധ ഇടവിള കൃഷികള് മുതലായ എല്ലാ വിളകളുടെയും ഉത്പാദന വര്ദനവ് കഴിഞ്ഞ വര്ഷങ്ങളില് എന്ന പോലെ ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു.പോത്ത്കുട്ടി ,പെണ്ണാട് വിതരണം ,കിടാരി വിതരണം എന്നീ പദ്ദതികള് ഉള്പ്പെടുത്തി കൊണ്ട് മൃഗ സംരക്ഷണ മേഖലയിലും തനത് വര്ഷം കൃത്യമായ ഇടപെടലുകള് നടത്താന് സാധിച്ചിട്ടുണ്ട്. പാല് ,ഇറച്ചി ,മുട്ട എന്നിവയുടെ ഉദ്പാദന വര്ദ്ധനവിലുടെ നമുക്ക് സ്വയം പര്യാപ്തത കൈവരിക്കേണ്ടതായിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതിയിലൂടെ ഭവന നിര്മ്മാണ മേഖലയിലെ അവശേഷിക്കുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിനും ,2026-27 വര്ഷത്തോടു കൂടി ഭവന രഹിതരായ ജന വിഭാഗങ്ങള് ഇല്ലാത്ത ഗ്രാമം എന്ന തലത്തിലേക്ക് നമ്മുടെ പഞ്ചായത്തിനെ മാറ്റുന്നതിന് ബഡ്ജറ്റ് ലക്ഷ്യമിടുന്നു. അഗ്രിമെന്റ് വെച്ച മുഴുവന് ഭവന നിര്മ്മാണ പ്രവൃത്തികളും പൂര്ത്തീകരിക്കും, ഇനി അഗ്രിമെന്റ് വെക്കാന് ബാക്കിയുള്ള മുഴുവന് പേര്കും 2026-27 സാമ്പത്തിക വര്ഷം അഗ്രിമെന്റ് വെച്ച് വീടു പണി ആരംഭിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കും.
പഞ്ചായത്തിലെ തൊഴില് മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള് നടത്തുന്നതിന് ബഡ്ജറ്റില് പണ ലഭ്യതയനുസരിച്ച് ബഡ്ജറ്റില് തുക വകയിരുത്തുന്നു.സംസ്ഥാന സംര്ക്കാര് പ്രഖ്യാപിച്ച അതിദരിദ്രരെ കണ്ടെത്തുന്ന പദ്ധതിയിലൂടെയും , ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ദതിയിലൂടെയും ദാരിദ്ര ലഘൂകരണ മേഖലയില് ഇടപെടലുകള് നടത്തുന്നതിനാണ് നാം ലക്ഷ്യമിടുന്നത് .
സാമൂഹ്യ നീതി വനിത വികസന മേഖലയില് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത് .പോഷകാഹാര വിതരണം ,അംഗന്വാടികളുടെ നവീകരണം, ഭിന്നശേഷിക്കാര്കുള്ള വിവിധ പദ്ധതികള് മുതലായ പ്രോജക്ടുകളിലൂടെ ഈ മേഖലയിലുള്ളവരുടെ സമഗ്രമായ ഉന്നമനം സാക്ഷാത്കരിക്കു മെന്നു തന്നെയാണ് പ്രതീക്ഷികകുന്നത്.കുട്ടികള് ,വയോജനങ്ങള് എന്നിവര്കും ആവശ്യമായ തുക ബജറ്റില് വകയിരുത്തുന്നുണ്ട്.കുടിവെള്ളം ,ശുചിത്വം ,മാലിന്യ സംസ്കരണത്തിനും , മതിയായ തുക വകയിരുത്തലുകള് ഉണ്ടായിട്ടുണ്ട്. പൊതു ജനാരോഗ്യ രംഗത്തും ,ശുചിത്വ ബോധത്തിലും വളരെ ഉന്നത നിലവാരം പുലര്ത്തുന്നതിനായി മാലിന്യ നിര്മ്മാര്ജ്ജന രംഗത്തും ,പൊതു ഇടങ്ങള് ശുചീകരിക്കുന്ന കാര്യത്തിലും ഭാവനാ പൂര്ണ്ണമായ നിരവധി പദ്ധതികളാണ് സംസ്ഥാന സര്ക്കാരും , ഗ്രാമ പഞ്ചായത്തും നടത്തി വരുന്നത്. വിദ്യാഭ്യാസ രംഗത്ത് വിവിധ പ്രവര്ത്തനങ്ങള്കുള്ള ഫണ്ട് വകയിരുത്തന്നതിന് ബജറ്റില് ശ്രദ്ദ കൊടുത്തിട്ടുണ്ട്. കേരളോത്സവം,ബാലസഭ ഭിന്നശേഷി കലോത്സവം എന്നിവ നടത്തിപ്പിന് ആവശ്യമായ തുക ബഡ്ജറ്റില് വകയിരുത്തുന്നു.കൂടാതെ പട്ടിക ജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക ഘടക പദ്ധതി പ്രവൃത്തിയില് ഉള്പ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളും ബജറ്റില് വിഭാവനം ചെയ്തിട്ടുണ്ട്.
പൊതുജനങ്ങള്ക് വിവിധ സേവനങ്ങള് വേഗത്തിലും ,സുതാര്യമായും നല്കുന്നതിന് നാം പ്രതിജ്ഞാ ബദ്ധരാണ് . കെ.സ്മാര്ട്ട് എന്ന വളരെ സുതാര്യവും .കുറ്റമറ്റതും ,വേഗത്തിലുമുള്ള ഫയല് പ്രോസസ്സിങ് സംവിധാനത്തിലൂടെ നമ്മുടെ പഞ്ചായത്തോഫീസിന്റെ പ്രവര്ത്തനങ്ങള് നല്ല രീതിയില് തന്നെ നടപ്പാക്കുന്നതിനായി നമ്മള് ജീവനക്കാരും ഭരണ സമിതിയും ചേര്ന്ന് പ്രവൃത്തിക്കേണ്ടതുണ്ട്. നമ്മള്ക് ലഭിച്ചിട്ടുള്ള െഎ.എസ്.ഒ സര്ട്ടിഫിക്കേഷന് പുതുക്കുന്നതിനുള്ള ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതാണ്.
ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനം വര്ദ്ധിപ്പിക്കുന്നതിനുള്ള നടപടികളില് അങ്ങേയറ്റം ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്.കെട്ടിട നികുതി, ലൈസന്സ് ഫീസ്,തൊഴില് നികുതി ഉള്പ്പെടെയുശള്ള വിവിധ നികുതികളും,,ഫീസുകളും 100 ശതമാനം പിരിച്ചെടുക്കാനുള്ള നടപടികള് സ്വീകരിച്ചു വരുന്നുണ്ട്. കൂടാതെ എഞ്ചിനീയറിങ് വൈദഗ്ധ്യമുള്ളവരെ ഉപയോഗിച്ച് ഗ്രാമ പഞ്ചായത്തിലെ നിലവിലുള്ള കെട്ടിടങ്ങളുടെ തറവിസ്തീര്ണ്ണം ചിട്ടപ്പെടുത്തി നികുതി വര്ദ്ധിപ്പിക്കുന്നതിനും നികുതി ചുമത്താത്ത കെട്ടിടങ്ങളെ കണ്ടെത്തി നികുതി ചുമത്തുന്നതിനും ,മുഴുവന് വ്യാപാര സ്ഥാനങ്ങളെയും ലൈസന്സ് പരിധിയില് കൊണ്ടു വരുന്നതിനും നപടികള് സ്വീകരിച്ചിട്ടുണ്ട് .ആയത് പ്രകാരം വരുമാന വര്ദ്ധനവ് ഉറപ്പാക്കുന്നതിന് നാം കിണഞ്ഞ് പരിശ്രമിക്കേണ്ടതാണ് എന്ന സൂചിപ്പിച്ചു കൊണ്ട് ബജറ്റിലേക്ക് കടക്കുന്നു.