ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപഞ്ചായത്ത് ആണ് കായക്കൊടി. നരിപ്പറ്റ, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്ത് 28.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ 2011 ലെ സെൻസസ് ഡാറ്റ പ്രകാരം 24578 ആളുകള്‍ താമസിക്കുന്നു. 2025 ലെ വാർഡ് വിഭജന പ്രകാരം 17 വാർഡുകള്‍ ആണ് ഈ ഗ്രാമപഞ്ചായത്തില്‍ ഉള്ളത്.

സമതലങ്ങള്‍, നെല്‍വയലുകള്‍, കുന്നിൻ പ്രദേശങ്ങള്‍,തോടുകള്‍ എന്നിവയെല്ലാം കൂടിചേർന്ന ഭൂപ്രകൃതി ആണ് ഇവിടെ ഉള്ളത്. തെങ്ങ്, കവുങ്ങ്,റബ്ബർ,നെല്ല്, വാഴ മരച്ചീനി, കുരുമുളക് മറ്റ് ഇടവിളകള്‍ ആണ് ഇവിടുത്തെ പ്രധാന കൃഷി.

മുട്ടുങ്ങല്‍ പക്രംതളം സംസ്ഥാന പാതയാണ് ഈ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാത. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2000 അടിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന കൊരണ മല ആണ് ഈ ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം.

 

 

 

 

 

സ്ഥലം                                               തളിയില്‍                                 
ജില്ലകോഴിക്കോട്
താലൂക്ക്വടകര
വില്ലേജ്കായക്കൊടി
ലോക സഭാ മണ്ഡലംവടകര
നിയമസഭാ മണ്ഡലംനാദാപുരം
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മല്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍

കൈവേലി,കായക്കൊടി,ദേവർകോവില്‍,തളീക്കര,

വട്ടോളി,മൊകേരി

ജില്ലാ പഞ്ചായത്ത്കോഴിക്കോട്
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍മൊകേരി,കായക്കൊടി
വിസ്തീർണ്ണം28.14 ച.കി.മീ
ജനസംഖ്യ24578 (സെൻസസ് ഡാറ്റ 2011 പ്രകാരം)
പുരുഷൻമാർ11627
സ്ത്രീകള്‍12951
പട്ടികജാതി ജനസംഖ്യ612
പട്ടിക വർഗ്ഗ ജനസംഖ്യ54
വാർഡുകളുടെ എണ്ണം17
അതിരുകള്‍ 
വടക്ക്നരിപ്പറ്റ, കാവിലുംമ്പാറ പഞ്ചായത്തുകള്‍
തെക്ക്മരുതോങ്കര, കുറ്റ്യാടി പഞ്ചായത്തുകള്‍
കിഴക്ക്കാവിലുംമ്പാറ പഞ്ചായത്ത്
പടിഞ്ഞാറ്നരിപ്പറ്റ, കുന്നുമ്മല്‍ പഞ്ചായത്തുകള്‍
ഭൂപ്രകൃതി

സമതലങ്ങള്‍, നെല്‍വയലുകള്‍,കുന്നിൻ പ്രദേശങ്ങള്‍,

തോടുകള്‍

പ്രധാന കൃഷികള്‍

തെങ്ങ്, കവുങ്ങ്,റബ്ബർ, നെല്ല്, വാഴ, മരച്ചീനി,കുരുമുളക്

മറ്റ് ഇടവിളകള്‍

കുടുംബശ്രീ യൂണിറ്റുകള്‍284
ഹയർ സെക്കണ്ടറി സ്കൂള്‍1
ഹൈസ്കൂള്‍1
യു പി സ്കൂള്‍3
എല്‍ പി സ്കൂള്‍8
അംഗൻവാടികള്‍25