പഞ്ചായത്ത്

ബിന്ദു യു വി

പ്രസിഡൻ്റ്

ഹാജറ കെ ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നജ്മ തറവട്ടത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റസീന പി വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വതി എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആർദ്ര വി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപഞ്ചായത്ത് ആണ് കായക്കൊടി. നരിപ്പറ്റ, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്ത് 28.14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ 2011 ലെ സെൻസസ് ഡാറ്റ പ്രകാരം 24578 ആളുകള്‍ താമസിക്കുന്നു. 2025 ലെ വാർഡ് വിഭജന പ്രകാരം 17 വാർഡുകള്‍ ആണ് ഈ ഗ്രാമപഞ്ചായത്തില്‍ ഉള്ളത്.സമതലങ്ങള്‍, നെല്‍വയലുകള്‍, കുന്നിൻ പ്രദേശങ്ങള്‍,തോടുകള്‍ എന്നിവയെല്ലാം കൂടിചേർന്ന ഭൂപ്രകൃതി ആണ് ഇവിടെ ഉള്ളത്. തെങ്ങ്, കവുങ്ങ്,റബ്ബർ,നെല്ല്, വാഴ മരച്ചീനി, കുരുമുളക് മറ്റ് ഇടവിളകള്‍ ആണ് ഇവിടുത്തെ പ്രധാന കൃഷി.മുട്ടുങ്ങല്‍ പക്രംതളം സംസ്ഥാന പാതയാണ് ഈ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാത. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2000 അടിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന കൊരണ മല ആണ് ഈ ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം.     സ്ഥലം                                            ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ജന്മി-കുടിയാൻ ബന്ധങ്ങളിൽ അധിഷ്ഠിതമായ സാമൂഹ്യ ഘടനയിൽ നിന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്, 1792-ൽ ബ്രിട്ടീഷ് ഭരണം ഏറ്റെടുത്തപ്പോൾ കോട്ടയം രാജാവിന്റെ (വീരപഴശ്ശി കേരളവർമ്മ) അധീനതയിലായിരുന്ന ഈ ഭാഗം ആക്കലിടം, നിടുമണ്ണൂർ തുടങ്ങിയ പ്രമുഖ ജന്മി കുടുംബങ്ങളുടെ കൈവശമായിരുന്നു. പഴശ്ശി രാജയുടെ ഒളിപ്പോരിന് ഈ മലമ്പ്രദേശങ്ങൾ ഇടത്താവളങ്ങളായിരുന്നു, പഷ്ണിക്കുന്ന് പോലുള്ള സ്ഥലനാമങ്ങൾ അതിന്റെ സ്മാരകങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ എന്നിവരുടെ സ്വാധീനത്താൽ നവോത്ഥാന വെളിച്ചം പരന്നു; എ.കെ. ഗോപാലൻ, കെ. കേളപ്പൻ തുടങ്ങിയവർ പങ്കെടുത്ത ചങ്ങരംകുളത്തെ മിശ്രഭോജനം സാമൂഹിക പരിഷ്കരണത്തിന് നാന്ദി കുറിച്ചു. 1920-കളിൽ കായക്കൊടി ഗാന്ധി എന്നറിയപ്പെട്ട ചന്തുക്കുറുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ കോൺഗ്രസ്സ് കമ്മിറ്റി നിലവിൽ വന്നു, കൂടാതെ ഉപ്പു സത്യാഗ്രഹ ജാഥയ്ക്കും ക്വിറ്റ് ഇന്ത്യാ സമരത്തിനും (കക്കട്ടിൽ...

കൂടുതൽ വായിക്കുക